Recent Posts

Breaking News

Latest News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നറിയാം. പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ അന്തിമ ധാരണയായതായാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്ന് നടത്തും.
കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഇനി സമയബന്ധിതമായി പരീക്ഷകള്‍ നടത്താന്‍ കഴിയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പരിക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

പ്ലസ്ടു പരിക്ഷ റദ്ദാക്കണം എന്ന ഹര്‍ജി പരിഗണിച്ച കോടതിയും ഇന്നലെ കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞത് എന്തുകൊണ്ട് പരിക്ഷ വേണ്ടെന്ന് വച്ച് കൂടെന്നായിരുന്നു. കഴിഞ്ഞവര്‍ഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പരാമര്‍ശിച്ചായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം. കഴിഞ്ഞ വര്‍ഷത്തെ നയമല്ല സര്‍ക്കാര്‍ എടുക്കുന്നതെങ്കില്‍ കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും പരീക്ഷ നടത്താനാണ് തീരുമാനമെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന ആലോചനകളും പരീക്ഷകള്‍ റദ്ധാക്കണമെന്ന അഭിപ്രായത്തിലാണ് എത്തിനില്‍ക്കുന്നത്. വിദ്യാര്‍ത്ഥികളുടെ മുന്‍ വര്‍ഷങ്ങളിലെ മാര്‍ക്കിന്റെയും ഇന്റെര്‍ണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാം എന്നാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ധാരണ.

The post സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ; അന്തിമ തീരുമാനം ഇന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3wNmLv2
via IFTTT

No comments