Recent Posts

Breaking News

Latest News

യുപി ഉന്നാവിലെ ബുക്‌സറില്‍ ഗംഗാ നദീതടത്തില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് നദിയിലൂടെ ഒഴുകിനടക്കുന്നു. ശ്മശാനത്തിലെ സ്ഥല പരിമിതിയെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ നദീ തടത്തില്‍ സംസ്‌കരിച്ചത്. മൃതദേഹങ്ങളില്‍ ചിലത് കോവിഡ് രോഗികളുടേതായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നദിയിലെ ജലനിരപ്പ് 40-45 സെന്റിമീറ്ററോളം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തീരത്തെ മണ്ണിടിഞ്ഞിരുന്നു. ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കാതിരുന്ന മൃതദേഹങ്ങളില്‍ ചിലത് ഇതോടെ ജലോപരിതലത്തിലേക്ക് എത്തുകയായിരുന്നു.

ബിഗാപൂരിലെ ബുക്‌സാര്‍ ശ്മശാനത്തിലെ സ്ഥലപരിമിതി മൂലം ഈ മാസം ആദ്യം നൂറ് കണക്കിന് മൃതദേഹങ്ങള്‍ നദിതീരത്തെ മണലില്‍ അടക്കം ചെയ്തിരുന്നു. ഈ പ്രദേശത്ത് നായകളും കന്നുകാലികളും അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനാല്‍ വലിയ തോതില്‍ അണുബാധക്കും സാധ്യതയുണ്ട്. ഓരോ മണിക്കൂറിലും മൂന്നോ നാലോ മൃതദേഹങ്ങള്‍ നദിയുടെ മറുവശത്ത് നിന്ന് പൊങ്ങിക്കിടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

The post ഗംഗാ നദീതടത്തില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് നദിയിലൂടെ ഒഴുകിനടക്കുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3vCn4sk
via IFTTT

No comments