Recent Posts

Breaking News

Latest News

ടൊവിനോ തോമസ് ചിത്രം ‘കള’യെ പ്രശംസിച്ച് നടനും സംവിധായകനുമായ മുരളി ഗോപി. രോഹിത് വിഎസ്സും യദു പുഷ്പാകരനും ചേര്‍ന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കണ്ടു. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണെന്ന് മുരളി ഗോപി പറയുന്നു.

‘രോഹിത് വി എസ്സും യദു പുഷ്പാകരനും ചേര്‍ന്ന് എഴുതി രോഹിത് സംവിധാനം ചെയ്ത കള കഴിഞ്ഞ ദിവസം കണ്ടു. മികച്ച രീതിയില്‍ തന്നെ ചിത്രം ഒരുക്കിയിരിക്കുന്നു. ഫിലിം മേക്കിംഗ് എന്ന കലയ്ക്ക് ഈ ചിത്രം ഒരു ട്രിബ്യുട്ട് തന്നെയാണ്.’

‘രോഹിത്തിനും യദുവിനും ടൊവിനോയ്ക്കും ദിവ്യ പിള്ളയ്ക്കും സുമേഷ് മൂറിനും ലാല്‍ സാറിനും മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍. നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ്’ എന്നാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മാര്‍ച്ച് 25ന് തിയേറ്ററില്‍ എത്തിയ സിനിമയുടെ ഒ.ടി.ടി റിലീസ് അടുത്തിടെ ആയിരുന്നു. മികച്ച നിരൂപക ശ്രദ്ധ നേടിയിരുന്നു.

The post നിര്‍ബന്ധമായും കാണേണ്ട സിനിമ ; കളയെ കുറിച്ച് മുരളി ഗോപി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/34unIMw
via IFTTT

No comments