Recent Posts

Breaking News

Latest News

പശ്ചിമ ബംഗാളില്‍ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നു. ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായക്ക് കേന്ദ്രസര്‍ലീസിലേക്ക് മടങ്ങിവരാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ഡല്‍ഹിയിലെ പേഴ്‌സണല്‍ മന്ത്രാലയത്തിലെത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍ ചീഫ് സെക്രട്ടറിയെ ചുമതലകള്‍ ഒഴിവാക്കി കേന്ദ്രസര്‍വീസിലേക്ക് മടക്കി അയക്കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

കൊവിഡ് സാഹചര്യം അടക്കം നിരവധി വിഷയങ്ങള്‍ ആലാപന്‍ ബന്ദോപാധ്യായ ചീഫ് സെക്രട്ടറി എന്ന നിലയില്‍ കൈകാര്യം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിയെ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആലാപന്‍ ബന്ദോപാധ്യായ ഇന്ന് ഡല്‍ഹിയിലെത്തില്ലെന്നാണ് സൂചന. പകരം കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി വിളിച്ച കൊവിഡ് ദുരിതാശ്വാസ അവലോകന യോഗങ്ങളില്‍ പങ്കെടുക്കും.

ബംഗാളില്‍ വോട്ടെണ്ണലിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഗവര്‍ണര്‍ തേടിയിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കാന്‍ തയാറായില്ല. പ്രധാനമന്ത്രി വിളിച്ച ദുരിതാശ്വാസ അവലോകന യോഗത്തിലും പങ്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് ആലാപന്‍ ബന്ദ്യോപാധ്യായയെ തിരികെ വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.

The post പശ്ചിമ ബംഗാളില്‍ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3g0kndm
via IFTTT

No comments