Recent Posts

Breaking News

Latest News

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ കാണിച്ച തിടുക്കം ഇപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ന്യൂനപക്ഷ അവകാശങ്ങള്‍ ഒരുവിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവര്‍ക്കും ലഭിക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് എന്താണ് സര്‍ക്കാറിന്റെ നയമെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ പിണറായി വിജയന്‍ ധൈര്യം കാണിക്കണം.
വോട്ട് ബാങ്ക് താല്‍പര്യം മാറ്റിവെച്ച് കോടതി വിധി നടപ്പാക്കണം. ലക്ഷദ്വീപ് വിഷയത്തില്‍ വ്യാജപ്രചാരണം നടത്തുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ്. ബി.ജെ.പിക്കെതിരെ വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
കൊടകര കേസില്‍ ഒന്നും ഒളിച്ചുവെക്കാന്‍ ഇല്ലാത്തതിനാലാണ് ബി.ജെ.പി നേതാക്കള്‍ ഹാജരാവുന്നത്. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും കുടുങ്ങിയവര്‍ പ്രതികാര നടപടിക്ക് ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

The post ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ഇരട്ടത്താപ്പ് ; കെ സുരേന്ദ്രന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fxw6RN
via IFTTT

No comments