Recent Posts

Breaking News

Latest News

തിരുവനന്തപുരം: സ്‌കോളര്‍ഷിപ്പ് നല്‍കുന്നതില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.വോട്ട്ബാങ്ക് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ക്രൈസ്തവ വിഭാഗത്തിന് കൂടി അര്‍ഹമായ ആനുകൂല്യം നല്‍കാനുളള നിലപാട് സര്‍ക്കാര്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുബാങ്കുകളുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഇപ്പോള്‍ ഈ നിലപാട് എടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനില്‍ നിന്ന് തന്നെ വ്യക്തമാണ്.

ക്രൈസ്തവ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാതെ ഒരു പ്രത്യേക മതത്തിന്റെ മാത്രം പിന്നോക്കാവസ്ഥ എന്ന പേരുപറഞ്ഞുകൊണ്ട് അവര്‍ക്കുമാത്രം ആനുകൂല്യം നല്‍കാനുളള സമീപനം ഭരണഘടനാവ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ് റദ്ദാക്കിയിട്ടുളളതെന്നും മുരളീധരന്‍ പറഞ്ഞു.

The post ന്യൂനപക്ഷ അനുപാതം; ഹൈക്കോടതി വിധി അംഗീകരിക്കണമെന്ന് വി.മുരളീധരന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2RV5hxS
via IFTTT

No comments