Recent Posts

Breaking News

Latest News

18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് മുഴുവനും വാക്‌സിനേഷന്‍ നടത്താന്‍ 1100 കോടി രൂപ ചെലവുണ്ടെന്നും, ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക വഹിക്കാനുള്ള ശേഷി സംസ്ഥാനത്തിനില്ല എന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനം അനുഭവിക്കുന്ന പ്രതിസന്ധി വലുതാണെന്നും സൗജന്യ വാക്‌സിനേഷന്‍ കൂടി ഏറ്റെടുക്കാനാകില്ലെന്നും ഇത് സംസ്ഥാനത്ത് വലിയ കടബാധ്യതക്ക് കാരണമാകുമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെക്കണം എന്ന് പറഞ്ഞുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു . അതിന് പിന്നാലെയാണ് ഹേമന്ത് സോറെയുടെ കത്ത്.

The post 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കണം ; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2Tvc7L0
via IFTTT

No comments