Recent Posts

Breaking News

Latest News

കര്‍ണാടക മുനിസിപ്പില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ജെഡിഎസിന് 67 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 56 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. പത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് 27ന് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഏഴിടത്തും കോണ്‍ഗ്രസ് ജയിച്ചു. ജെഡിഎസിന് രണ്ടിടത്തും ബിജെപിക്ക് ഒരിടത്തുമാണ് വിജയിക്കാനായത്. അത്രയൊന്നും സ്വാധീനമില്ലാതെ ബിദര്‍ നഗരസഭാ കൗണ്‍സില്‍ അടക്കം പിടിച്ചടക്കിയാണ് കോണ്‍ഗ്രസിന്റെ മികച്ച പ്രകടനം.

ബല്ലാരി കോര്‍പറേഷന്‍ നിലനിര്‍ത്തിയപ്പോള്‍ ജെഡിഎസിന്റെ ശക്തികേന്ദ്രമായ ബേളൂരുവില്‍ അട്ടിമറി ജയമാണ് സ്വന്തമാക്കി. ബദ്രാവതി മുനിസിപ്പില്‍ കോര്‍പറേഷനില്‍ ബിജെപിയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ തട്ടകവുമായ രാമനഗരം നഗരസഭാ കൗണ്‍സിലിലും കോണ്‍ഗ്രസാണ് ജയിച്ചത്. ഗുദിബണ്ഡെ പഞ്ചായത്തിലും വിജയിക്കാനായി. മഡിക്കേരി സിറ്റി കൗണ്‍സില്‍ നിലനിര്‍ത്താന്‍ മാത്രമാണ് ബിജെപിക്കായത്. ഇവിടെ കോണ്‍ഗ്രസിന് 23 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എസ്ഡിപിഐ അഞ്ചിടത്ത് ജയിച്ചു.

The post കര്‍ണാടക കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3gTfdC0
via IFTTT

No comments