Recent Posts

Breaking News

Latest News

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കില്‍ അനശ്വര നടന്‍ സത്യന്‍െറ സ്മാരകമായി നിര്‍മ്മിച്ച കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരവും സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം റിസേര്‍ച്ച് ആന്‍റ് ആര്‍ക്കൈവ്സ് (സിഫ്ര) എന്ന ചലച്ചിത്ര ഗവേഷണ കേന്ദ്രവും സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിച്ചു.

ഭാര്യ ഡോ.പി.കെ ജമീല അദ്ദേഹത്തിന്‍െറ ഒപ്പമുണ്ടായിരുന്നു. രാമു കാര്യാട്ട് മിനി സ്ക്രീന്‍, പി.കെ നായര്‍ ഡിജിറ്റല്‍ ആര്‍ക്കൈവ്സ് ആന്‍റ് ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, എക്സിബിഷന്‍ ഏരിയ എന്നിവ അദ്ദേഹം നടന്നു കണ്ടു. അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി.അജോയ്, ട്രഷറര്‍ സന്തോഷ് ജേക്കബ് കെ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.

സത്യന് ഉചിതമായ സ്മാരകവും ചലച്ചിത്ര അക്കാദമിക്ക് സ്ഥലസൗകര്യമുള്ള ആസ്ഥാനമന്ദിരവും ചലച്ചിത്രഗവേഷണകേന്ദ്രവും യാഥാര്‍ഥ്യമായതില്‍ അദ്ദേഹം തികഞ്ഞ ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. ചലച്ചിത്ര അക്കാദമിയുടെ ഉപഹാരം ചെയര്‍മാന്‍ കമല്‍ മന്ത്രിക്ക് സമ്മാനിച്ചു.

2017 ജൂണ്‍ രണ്ടിന് തറക്കല്ലിട്ട ആസ്ഥാനമന്ദിരം പണി പൂര്‍ത്തിയാക്കി 2018 നവംബര്‍ 21നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. 11,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കെട്ടിടത്തില്‍ 50 പേര്‍ക്ക് ഇരിക്കാവുന്ന മിനി തിയേറ്റര്‍, 10,000 ക്ളാസിക് സിനിമകളുടെ ശേഖരമുള്ള ഡിജിറ്റല്‍ ആര്‍ക്കൈവ്സ്, 6000 പുസ്തകങ്ങളുള്ള ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

കേരളത്തിലെ ചലച്ചിത്രപ്രദര്‍ശന ചരിത്രത്തിന്‍െറ ഭാഗമായ ആദ്യകാല പ്രൊജക്റ്റര്‍, മൂവിയോള പോലുള്ള ചലച്ചിത്രനിര്‍മ്മാണ ഉപകരണങ്ങള്‍, അവാര്‍ഡ് ജേതാക്കളുടെയും മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തരുടെയും ഫോട്ടോകള്‍ എന്നിവ ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്.

The post സത്യന്‍ സ്മാരകവും സിഫ്രയും സന്ദര്‍ശിച്ച് മന്ത്രി എ.കെ ബാലന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3e5JtrG
via IFTTT

No comments