Recent Posts

Breaking News

Latest News

കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്തെ ഐ.സി.യുകള്‍ നിറയുന്നു. എറണാകുളം, ഇടുക്കി ജില്ലകളില്‍ 84% ഐ.സി.യുകളിലും രോഗികളുണ്ട്. മരണനിരക്ക് ഉയരുന്നതും ആശങ്കയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് ഉണ്ടായത് 67,000 രോഗികള്‍. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. 2741 ഐ.സി.യുകളും 2293 വെന്റിലേറ്ററുകളുമാണ് സംസ്ഥാനത്ത് ഉള്ളത് . ഇതില്‍ നിലവില്‍ ഐ.സി.യുവില്‍ ഉള്ളത് 1528 പേര്‍. വെന്റിലേറ്ററിലുള്ളത് 535 രോഗികള്‍. ഇടുക്കിയില്‍ 85%വും എറണാകുളത്ത് 84%വും ഐ.സി.യു നിറഞ്ഞു .
കൊല്ലത്ത് 78 ശതമാനം ഐ.സി.യുവില്‍ രോഗികളാണ്. തിരുവനന്തപുരത്തും 75% നിറഞ്ഞിട്ടുണ്ട്. കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളിലും സമാന സ്ഥിതിയാണ്. രോഗികള്‍ വര്‍ധിച്ചാല്‍ നിലവിലെ സംവിധാനങ്ങള്‍ മതിയാകില്ല.

രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയരുകയാണ്. 41 മരണമണ് ഇന്നലെ സ്ഥിരീകരിച്ചത്.

The post കോവിഡ് വ്യാപനം ; സംസ്ഥാനത്തെ ഐ.സി.യുകള്‍ നിറയുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3tY6Vwq
via IFTTT

No comments