Recent Posts

Breaking News

Latest News

വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്വീകരിക്കേണ്ട കൊവിഡ് പ്രതിരോധ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ആര്‍എടി ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ ഫലമോ, രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളേയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറാന്‍ അനുവദിക്കില്ല. സ്ഥാനാര്‍ത്ഥികള്‍ക്കും കൗണ്ടിംഗ് ഏജന്റുമാര്‍ക്കും വോട്ടെണ്ണല്‍ ദിനത്തിന് മുമ്പ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഒരുക്കണം.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് അധികൃതരില്‍നിന്ന് നേടിയിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ആര്‍എടി ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ ഫലമോ, രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ത്ഥികളേയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറാന്‍ അനുവദിക്കില്ല. കൗണ്ടിംഗ് ഏജന്റുമാരുടെ പട്ടിക സ്ഥാനാര്‍ഥികള്‍ വോട്ടെണ്ണല്‍ ദിവസത്തിന് മൂന്നുദിവസം മുമ്പ് വരണാധികാരികള്‍ക്ക് നല്‍കണം.

കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണെങ്കില്‍ കൗണ്ടിംഗ് ഏജന്റുമാരെ മാറ്റാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അവസരമുണ്ടാകും. വോട്ടെണ്ണല്‍ സമയത്ത് കേന്ദ്രത്തിന് പുറത്ത് പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. ഹാളിന്റെ വിസ്തൃതിയും അനുസരിച്ചാകണം കൗണ്ടിംഗ് ടേബിളുകള്‍ അനുവദിക്കേണ്ടത്. തപാല്‍ ബാലറ്റുകള്‍ എണ്ണാന്‍ കൂടുതല്‍ എആര്‍ഒമാരെ നിയോഗിക്കണം. ആവശ്യമെങ്കില്‍ തപാല്‍ ബാലറ്റുകള്‍ പ്രത്യേക ഹാളില്‍ എണ്ണണം. വിജയാഹ്‌ളാദ ഘോഷയാത്ര വോട്ടെണ്ണലിന് ശേഷം അനുവദിക്കുന്നതല്ല. വിജയിച്ച സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരില്‍ കൂടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി വരണാധികാരിക്ക് മുന്നിലെത്താന്‍ പാടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ദുരന്ത നിവരണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പില്‍ വരുത്തുന്നതായി ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

The post വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികള്‍ വിശദമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/32UGGuW
via IFTTT

No comments