Recent Posts

Breaking News

Latest News

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ 10 കുടുംബാംഗങ്ങള്‍ക്ക് കൊവിഡ്. അശ്വിന്റെ ഭാര്യ പ്രീതിയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം അറിയിച്ചത്. അശ്വിന്റെ രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അശ്വിന്‍ ഐപിഎലില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുത്തിരുന്നു.

‘6 മുതിര്‍ന്നവരും 4 കുട്ടികളും ഒരാഴ്ചക്കുള്ളില്‍ കൊവിഡ് പോസിറ്റീവായി. എന്റെ കുട്ടികളില്‍ നിന്നാണ് വൈറസ് പകര്‍ന്നത്. കുടുംബത്തിന്റെ സിംഹഭാഗവും പല വീടുകളിലും ആശുപത്രികളിലുമായി കിടക്കുകയാണ്. ശാരീരികാരോഗ്യത്തെക്കാള്‍ പ്രധാനമാണ് മാനസികാരോഗ്യം. 5 മുതല്‍ 8 വരെയുള്ള ദിവസങ്ങള്‍ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരും ഉണ്ട്, സഹായം നല്‍കാമെന്നറിയിക്കുന്നുണ്ട്. പക്ഷേ, ആരും ഒപ്പമില്ല. വളരെ ഒറ്റപ്പെട്ടുപോകുന്ന അസുഖമാണ്. എല്ലാവരും വാക്‌സിന്‍ എടുക്കണം.’ പ്രീതി കുറിച്ചു.
ഐപിഎലില്‍ നിന്ന് ഇടവേളയെടുക്കുന്നു എന്ന് സൂചിപ്പിച്ചാണ് അശ്വിന്‍ ടീമില്‍ നിന്ന് മടങ്ങിയത്.

The post അശ്വിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും ഉള്‍പ്പെടെ പത്തു കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2S9oj3c
via IFTTT

No comments