Recent Posts

Breaking News

Latest News

രാജ്യത്ത് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. മഹാരാഷ്ട്രയില്‍ അറുപതിനായിരത്തിന് മുകളിലും കര്‍ണാടകയില്‍ അര ലക്ഷത്തിനടുത്ത് ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ മാത്രം കാല്‍ലക്ഷത്തിനടുത്ത് രോഗികള്‍ ഉണ്ടായി.

മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. 62,919 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 828 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 18,692 പേര്‍ക്കും കര്‍ണാടകയില്‍ 48,296 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്ഥിതി അതിഗുരുതരമാണ്. പുതുതായി സ്ഥിരീകരിച്ചതില്‍ 26,756 രോഗികള്‍ ബംഗളൂരുവില്‍ നിന്നാണ്.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ബംഗളൂരുവിലാണ്. രണ്ടര ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ പ്രതിദിന രോഗബാധ നാല് ലക്ഷത്തിനരികിലാണ്.

The post മഹാരാഷ്ട്രയിലും കര്‍ണാടകയിലും സ്ഥിതി രൂക്ഷം ; ആശങ്ക first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3vCKc9N
via IFTTT

No comments