Recent Posts

Breaking News

Latest News

വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളും ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകള്‍ 89 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് ഒരുക്കിയിരിക്കുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 ടേബിളുകള്‍ ആയിരുന്നു ഒരു ഹാളില്‍ ഉണ്ടായിരുന്നത്. ഇത്തവണ കൊവിഡ് സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ഒരു ഹാളില്‍ ഏഴ് ടേബിളുകള്‍ ആയി കുറച്ചിട്ടുണ്ട്. റിസര്‍വ് ഉള്‍പ്പടെ 24709 ജീവനക്കാരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. നിരീക്ഷകരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും സ്‌ട്രോംഗ് റൂമുകള്‍ തുറക്കുക.

തപാല്‍ ബാലറ്റുകള്‍ രാവിലെ എട്ടുമുതലും ഇ.വി.എമ്മുകള്‍ രാവിലെ 8.30 മുതലും എണ്ണിത്തുടങ്ങും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍ നടക്കുക. ഇ.വി.എം/വി.വി.പാറ്റ് എന്നിവ സൂക്ഷിക്കാന്‍ ഇത്തവണ ഏഴു സ്‌ട്രോംഗ് റൂമുകളുമാണുള്ളത്.

The post വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളും ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3t6HE1I
via IFTTT

No comments