Recent Posts

Breaking News

Latest News

മഹാരാഷ്ട്രയില്‍ പരിശോധന കുറച്ച് കോവിഡ് കേസുകളുടെ എണ്ണം താഴ്ന്നതായി പ്രചരിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്. പുറത്ത് വരുന്ന കണക്കുകളൊന്നും കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഫട്‌നാവിസ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചു. മുംബൈയില്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ടെസ്റ്റ് കുത്തനെ കുറച്ചു. മുംബെയില്‍ സംഭവിക്കുന്ന 20 ശതമാനം മരണങ്ങളും കോവിഡ് മൂലമാണ്. പുതിയ വിവരങ്ങളൊന്നും അപ്‌ഡേറ്റ് ചെയ്യുന്നില്ല.
മഹാരാഷ്ട്രയില്‍ നിന്നും യഥാര്‍ഥ കണക്കുകള്‍ പുറത്ത് വരുന്നില്ലെന്നും ഫട്‌നാവിസ് ട്വിറ്ററില്‍ കുറിച്ചു. ഒന്നാം കോവിഡിന്റെ ഘട്ടത്തില്‍ തന്നെ യഥാര്‍ഥമല്ലാത്ത കോവിഡ് വിവരങ്ങള്‍ പുറത്ത് വിടുന്നതിനെതിരെ താന്‍ സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ ഗുരുതരമായ രണ്ടാം തരംഗത്തിലും ഇത് ആവര്‍ത്തിക്കുകയാണെന്നും, ഇത് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഫട്‌നാവിസ് ചൂണ്ടിക്കാട്ടി.

The post മഹാരാഷ്ട്രയില്‍ പരിശോധന കുറച്ച് കോവിഡ് കേസുകളുടെ എണ്ണം താഴ്ന്നതായി പ്രചരിപ്പിക്കുന്നു ; ആരോപണവുമായി ഫട്‌നാവിസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3eCVBiQ
via IFTTT

No comments