Recent Posts

Breaking News

Latest News

തൃശൂര്‍: കോവിഡ് ബാധിതയായ തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിനി വെന്റിലേറ്റര്‍ കിട്ടാതെ ബംഗളൂരുവില്‍ മരിച്ചു. മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശിനിയായ ശാന്ത ശ്രീധരനാണ് (69) വെന്റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രിയില്‍ ഒഴിവില്ലാത്തതിനാല്‍ മരണമടഞ്ഞത്. ബംഗളൂരു മല്ലേഷ് പാളയയിലെ താമസക്കാരിയായ ശാന്തയെ കോവിഡ് പോസിറ്റീവായ മക്കള്‍ തന്നെയാണ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയത്.

കഗ്ഗദാസപുരയിലെ നഴ്‌സിങ്ങ് ഹോമിലാണ് ഇവരെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ഓക്‌സിജന്‍ തീരുമെന്നതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്തതിനാല്‍ ശാന്തയെ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനിടെ സ്ഥിതി വഷളാവുകയും ആംബുലന്‍സില്‍ വച്ച് മരണം സംഭവിക്കുകയുമായിരുന്നു

The post വെന്റിലേറ്റര്‍ കിട്ടിയില്ല: തൃശൂര്‍ സ്വദേശിനി കോവിഡ് ബാധിച്ച് ബംഗളൂരുവില്‍ മരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3gOA0GW
via IFTTT

No comments