Recent Posts

Breaking News

Latest News

മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു വിവി പ്രകാശിന്റെ അന്ത്യം. 56 വയസ്സായിരുന്നു. പുലര്‍ച്ചെ 3മണിയോടെ കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

The post ‘വലിയ ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം’; ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയെന്ന് രമേശ് ചെന്നിത്തല first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3vr1qGN
via IFTTT

No comments