Recent Posts

Breaking News

Latest News

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാന്‍ അനുമതി നല്‍കി പാകിസ്താന്‍. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്ക് പാകിസ്താന്‍ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹര്‍ അനുമതി നല്‍കി.
ഈ വസ്തുക്കളുടെ ഇറക്കുമതി പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ നിര്‍ദേശത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2019 ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞതുമുതല്‍ പാകിസ്താന്‍ ഇന്ത്യയുമായുള്ള വ്യപാര ബന്ധത്തിന് വിമുഖത കാട്ടിയിരുന്നു.

The post ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാന്‍ അനുമതി നല്‍കി പാകിസ്താന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3rK7ckx
via IFTTT

No comments