Recent Posts

Breaking News

Latest News

കോഴിക്കോട്: സ്ഥാനാര്‍ത്ഥി പട്ടികയില്‍ താന്‍ പൂര്‍ണ തൃപ്തനല്ലെന്ന് അഭിപ്രായപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍.പട്ടികയില്‍ പൂര്‍ണ തൃപ്തിയില്ല. അതിനെക്കുറിച്ചുളള പരാതികള്‍ പറയേണ്ട വേദിയില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ യുഡിഎഫ് നൂറ് സീറ്റെങ്കിലും നേടുമെന്ന് വിശ്വാസം പ്രകടിപ്പിച്ച മുല്ലപ്പളളി തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളെക്കുറിച്ച് ആശങ്കയില്ലെന്നും പറഞ്ഞു.

മുഖ്യമന്ത്രിയോട് സുകുമാരന്‍ നായര്‍ പൊറുത്താലും നായര്‍ സമുദായം പൊറുക്കില്ല. വടകരയില്‍ കെ.കെ രമയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രമയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും രമ സ്ഥാനാര്‍ത്ഥിയാകണമെന്ന് താന്‍ മുന്‍പേ ആഗ്രഹിച്ചതാണെന്നും മുല്ലപ്പളളി പറഞ്ഞു. ഉപാധികളില്ലാതെയാണ് കെ.കെ രമയെ വടകരയില്‍ പിന്തുണയ്ക്കുന്നതെന്ന് ഇന്നലെ മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

The post സ്ഥാനാര്‍ത്ഥി പട്ടികയില്‍ താന്‍ പൂര്‍ണ തൃപ്തനല്ലെന്ന് മുല്ലപ്പളളി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3cvRo0v
via IFTTT

No comments