Recent Posts

Breaking News

Latest News

കണ്ണൂർ: പയ്യന്നൂർ വൈശാഖ് ബാറിൽ നിന്നും ഒന്നര ലക്ഷം രൂപ മോഷണം നടത്തിയ ബാറിലെ ജീവനക്കാരനും ഒഡീഷ സ്വദേശിയുമായ രാഹുൽ സേത്തി (19)നെ പയ്യന്നൂർ പോലീസ് പിടികൂടി. ഞായറാഴ്ച രാവിലെയോടെയാണ് വൈശാഖ് ബാറിൽ നിന്നും പ്രതി പണം മോഷ്ടിച്ച് കടന്ന് കളഞ്ഞത്. ബാർ അധികൃതരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ന് പുലർച്ചയോടെയാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പോലീസ് പിടികൂടിയത്.

2 മാസത്തോളമായി ബാറിലെ ജീവനക്കാരനായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂർ എസ്.എച്ച്.ഒ എം.സി പ്രമോദ്, എസ്.ഐ കെ.ടി ബിജിത്ത്, അഭിലാഷ്, എസ് സി.പി.ഒ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

The post പയ്യന്നൂർ വൈശാഖ് ബാറിൽ നിന്നും മോഷണം നടത്തിയ ജീവനക്കാരൻ പിടിയിൽ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3sBPJfy
via IFTTT

No comments