Recent Posts

Breaking News

Latest News

തിരുവനന്തപുരം : സംസ്ഥാനത്തെ 45 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് വാക്സിനേഷൻ ഇന്നു തുടങ്ങും.ഓൺലൈൻ മുഖേനയും ആശുപത്രി വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയും റജിസ്റ്റർ ചെയ്യാം. പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കണം.

ഓൺലൈനിൽ റജിസ്റ്റർ ചെയ്ത് അതനുസരിച്ച് വാക്സീൻ കേന്ദ്രത്തിൽ എത്തുന്നതു തിരക്ക് ഒഴിവാക്കാൻ സഹായിക്കും. www.cowin.gov.in എന്ന വെബ്സൈറ്റിലാണു റജിസ്റ്റർ ചെയ്യേണ്ടത്. ഇതിലൂടെ വ്യക്തികൾക്കു സൗകര്യപ്രദമായ ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.

45 വയസ്സ് കഴിഞ്ഞവർക്കു 45 ദിവസം കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കുകയാണു ലക്ഷ്യം. വരും ദിവസങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാണ്.

The post സംസ്ഥാനത്തെ 45 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് വാക്സിനേഷൻ ഇന്നു തുടങ്ങും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fwmDdR
via IFTTT

No comments