Recent Posts

Breaking News

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പാലക്കാട്ടെ പൊതു സമ്മേളനത്തില്‍ വര്‍ഗ്ഗീയ പരാമര്‍ശവുമായി ബിജെപിയുടെ പട്ടാമ്പി സ്ഥാനാര്‍ഥി കെ എം ഹരിദാസ്. എംബി രാജേഷിന്റെ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം എന്നാണ് രേഖപ്പെടുത്തിരിക്കുന്നതെന്നും എംബി രാജേഷ് ബീഫ് ഫെസ്റ്റിലാണ് സ്‌പെഷലൈസ് ചെയ്തിരിക്കുന്നതെന്നും കെ വി ഹരിദാസ് പറഞ്ഞു.

‘എംബി രാജേഷ് സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് ബീഫ് ഫെസ്റ്റിലാണ്. അപ്പുറത്ത് അതിനേക്കാള്‍ വലിയ ബീഫാണുള്ളത്, തൃത്താലയില്‍. ഇപ്പോള്‍ രണ്ട് പേരും ഒരു ബിരിയാണ് ചെമ്പിലാണ്. ആ തരത്തില്‍ ഇവിടെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ള ആ വ്യക്തി കുറച്ച് കാലം മുമ്പ് പറഞ്ഞത് എന്റെ കുട്ടികളെ എ്‌യ്ഡഡ് സ്‌ക്കൂളിലാണ് ചേര്‍ത്തിട്ടുള്ളത്. അവിടെ ചേര്‍ക്കുമ്പോള്‍ കുട്ടികളുടെ മതം ചേര്‍ക്കേണ്ട കോളം ഉണ്ടായിരുന്നു. അതില്‍ ഒന്നും ചേര്‍ത്തില്ല. കാരണം കുട്ടികള്‍ക്ക് മതമില്ല എന്ന് പറഞ്ഞു. എന്നാല്‍ എംബി രാജേഷിന്റെ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലിം മതമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.’ കെവി ഹരിദാസ് പറഞ്ഞു.

നരേന്ദ്ര മോദി സമ്മേളനത്തിന് എത്തുന്നതിന് മുന്‍പ് വോട്ട് അഭ്യര്‍ത്ഥിച്ചു സ്ഥാനാര്‍ത്ഥികള്‍ സംസാരിച്ച കൂട്ടത്തിലായിരുന്നു കെ എം ഹരിദാസിന്റെ പ്രസംഗം.

The post എം ബി രാജേഷിന്റെ സ്‌പെഷ്യലൈസേഷന്‍ ബീഫ് ഫെസ്റ്റില്‍ ; ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്ലീം ; വര്‍ഗീയ പ്രസംഗവുമായി കെ എം ഹരിദാസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3dfFKGk
via IFTTT

No comments