Recent Posts

Breaking News

Latest News

തപാല്‍ വോട്ടിന് അപേക്ഷിച്ചിട്ടുള്ള അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട 16 വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഇന്നും കൂടി വോട്ടിംഗ് നടത്താം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ അതത് നിയോജകമണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാം.

ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റ് രേഖകളോ ഹാജരാക്കണം. അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രമീകരിച്ച പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക.

ആബസന്റീസ് വോട്ടര്‍മാര്‍ക്ക് അവരുടെ സര്‍വ്വീസ് ഐഡി കാര്‍ഡോ വോട്ടര്‍ ഐഡി കാര്‍ഡോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളോ സഹിതം പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം.

പോളിങ് അസിസ്റ്റന്റ്മാര്‍ക്കുള്ള പരിശീലനം ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലയിലെ പോളിങ് ബൂത്തുകളില്‍ നിയമിച്ച പോളിങ് അസിസ്റ്റന്റ്മാര്‍ക്കുള്ള പരിശീലനം മാര്‍ച്ച്‌ 30 ന് രാവിലെ 11 മുതല്‍ അതത് വില്ലേജ് ഓഫീസുകളില്‍ നടക്കും.

The post അവശ്യസര്‍വീസ് തപാല്‍ വോട്ടിംഗ് ഇന്നും കൂടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2PhB1vQ
via IFTTT

No comments