Latest News
തിരുവനന്തപുരം : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബയോഗങ്ങളില്‍ “കവലപ്രസംഗം’ നടത്തരുതെന്ന് പ്രാദേശിക നേതൃത്വങ്ങളോട് സിപിഎം. പ്രസംഗരീതി ഒഴിവാക്കി കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കണം. ചോദ്യോത്തര രൂപത്തിലും സംവാദരീതിയിലും കാര്യങ്ങള്‍ വിശദീകരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് അരമണിക്കൂറിലേറെ നീളരുതെന്നും നിര്‍ദേശമുണ്ട്.
പ്രാദേശികനേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ സിപിഎം വിശദമായ കുറിപ്പ് നല്‍കിയിട്ടുണ്ട്. നന്നായി വായിച്ച് ഓരോ പ്രദേശത്തിനും ഊന്നല്‍നല്‍കേണ്ട കാര്യങ്ങള്‍ മനസിലാക്കി സ്വന്തം ശൈലിയില്‍ അവതരിപ്പിക്കാനാണ് നിര്‍ദേശം.
സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളില്‍ ഊന്നിയാവണം പ്രസംഗം. ഓരോ പ്രദേശത്തും എതിരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയും നല്‍കണമെന്നും നിര്‍ദേശമുണ്ട്.
The post കുടുംബയോഗങ്ങളില്‍ കവലപ്രസംഗം വേണ്ടെന്ന് സിപിഎം നിർദേശം first appeared on Keralaonlinenews.from Keralaonlinenews https://ift.tt/3ddyjPU
via IFTTT
No comments