Recent Posts

Breaking News

Latest News

പെരിയ ഇരട്ടക്കൊല കേസില്‍ മുഖ്യ പ്രതിയടക്കം മൂന്നു പേരെ സിബിഐ സംഘം ചോദ്യം ചെയ്തു. ഇന്നും, നാളെയും മറ്റ് പ്രതികളെ കൂടി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേസിലെ മുഖ്യ പ്രതിയും സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗവുമായിരുന്ന എ.പീതാംബരന്‍ , രണ്ടാം പ്രതി സി.ജെ സജി, മൂന്നാം പ്രതി കെ.എം സുരേഷ് എന്നിവരെയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് വരെ നീണ്ടു. കൊലപാതകത്തിലേക്ക് വഴി വച്ച കാര്യങ്ങളും, സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ലഭിച്ച സഹായങ്ങളുമടക്കമുള്ള കാര്യങ്ങളാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം പ്രതികളില്‍ നിന്നും തേടിയത്.

റിമാന്റിലുള്ള മറ്റ് 8 പ്രതികളെ കൂടി ഇന്നും, നാളെയുമായി ചോദ്യം ചെയ്യും. ഇതിനു ശേഷം മൊഴികള്‍ വിലയിരുത്തിയാകും തുടര്‍ അന്വേഷണ നടപടികളുണ്ടാവുക. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും, സഹായങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങളും പിന്നാലെ ഉണ്ടാകും.

The post പെരിയ ഇരട്ടക്കൊല കേസ് : ഇന്നും നാളെയും ചോദ്യം ചെയ്യല്‍ തുടരും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3cBLJpJ
via IFTTT

No comments