Recent Posts

Breaking News

Latest News

കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഐഎം നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ച്ച മരവിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മറുപടി നൽകും. സിപിഎമ്മിനായി എസ് ശര്‍മ്മ എംഎല്‍എയും സ്പീക്കര്‍ക്ക് വേണ്ടി നിയമസഭാ സെക്രട്ടറിയുമാണ് ഹര്‍ജി നല്‍കിയത്.

ഏപ്രിൽ 12ന് കേരളത്തിൽനിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം. എന്നാൽ നിയമന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു. നിയമസഭയുടെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് നടന്നാൽ 3 ഒഴിവുകളിൽ രണ്ടെണ്ണം എൽഡിഎഫിന് ആയിരിക്കും ലഭിക്കുക.

ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 12 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

The post രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞടുപ്പ് മരവിപ്പിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fnJkRe
via IFTTT

No comments