Recent Posts

Breaking News

Latest News

യുഡിഎഫും ബിജെപിയും കേന്ദ്ര ഏജന്‍സികളും കൈകോര്‍ക്കുകയാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കിഫ്ബിയെ പൂട്ടുമെന്ന് പറയുന്നു. ലൈഫ് പദ്ധതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നു. നല്ല കാര്യം കണ്ടാല്‍ അത് എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നതാണ് രമേശ് ചെന്നിത്തലയുടെ രീതിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ കേന്ദ്രഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. ഇടതുഭരണം വരാതിരിക്കാനാണ് നീക്കം. സ്വര്‍ണക്കടത്തില്‍ യഥാര്‍ത്ഥ പ്രതികളെ പിടിച്ചോ? ആറ് ഏജന്‍സികളെ കേരളത്തില്‍ കൊണ്ട് വന്ന് ബിജെപി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണ്.

തിരഞ്ഞെടുപ്പടുക്കുമ്പോള്‍ റിപ്പോര്‍ട്ടയക്കുക എന്ന പണിമാത്രമാണ് ഏജന്‍സികള്‍ക്കുള്ളത്. എത്ര ഏജന്‍സികള്‍ വന്നാലും എല്‍ഡിഎഫിലെ ഒരുമന്ത്രിയെപ്പോലും ഈ കേസിലുള്‍പ്പെടുത്താന്‍ കഴിയില്ല. അത്രയും സുതാര്യമായാണ് അഞ്ചുവര്‍ഷം കേരളത്തില്‍ ഭരണം നടന്നത്.

ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയാലും കേരളത്തില്‍ യുഡിഎഫിന് പിടിച്ച് നില്‍ക്കാനാവില്ല, യുഡിഎഫ് തകരും. 1960 മുതല്‍ പ്രതിലോമതയ്ക്ക് കാവല്‍ നിന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത് എന്നും എ വിജയരാഘവന്‍ ആരോപിച്ചു.

The post ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയാലും യുഡിഎഫിന് പിടിച്ചുനില്‍ക്കാനാവില്ല; വിജയരാഘവന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ucGzXa
via IFTTT

No comments