Recent Posts

Breaking News

Latest News

ലാവ്‌ലിന്‍ കേസില്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. രാവിലെ 11 മണിക് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എന്‍സി ലാവലിന്റെയും കള്ളപ്പണം വെളുപ്പിക്കല്‍ പരാതിയിലും കൂടുതല്‍ തെളിവുകള്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍പ് രണ്ടു തവണ ക്രൈം നന്ദകുമാറിനെ വിളിച്ചുവരുത്തി രേഖകള്‍ വാങ്ങിയിരുന്നു. മൂന്നാം തവണയാണ് വിളിച്ചുവരുത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന നേതാക്കളായ എം എ ബേബി, തോമസ് ഐസക് തുടങ്ങിയവര്‍ക്കെതിരെ 2006 ലായിരുന്നു നന്ദകുമാര്‍ ഡിആര്‍ഐക്ക് പരാതി നല്‍കിയത്. ഈ പരാതിയാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.

The post ലാവ്‌ലിന്‍ കേസ് : ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3rAI5Rh
via IFTTT

No comments