Recent Posts

Breaking News

Latest News

വാഷിംഗ്ടണ്‍ : മുന്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും മെലാനിയ ട്രംപും പുതിയ വെബ്സൈറ്റുമായി രംഗത്ത് .യു.എസിന്റെ 45ാമത് പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റെന്ന നിലയിലാണ് പുതിയ നീക്കം. അമേരിക്കന്‍ ജനതയോട് ട്രംപ് ഇനി സംവദിക്കുന്നത് സ്വന്തം പ്ലാറ്റ്ഫോമിലൂടെയായിരിക്കും.

മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിനായാണ് ഇതെന്നും എല്ലാ ആളുകള്‍ക്കും പേടികൂടാതെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും അതുവഴി അവസര​മൊരുക്കുമെന്നും ട്രംപുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൗകര്യവുമുണ്ട്.

രണ്ടു മൂന്നു മാസത്തിനുള്ളില്‍ ട്രംപ്​ സമൂഹമാധ്യമങ്ങളിലേക്ക്​ തിരികെയെത്തുമെന്ന്​ ട്രംപിന്‍റെ മുന്‍ ഉപദേഷ്​ടാവ്​ ജാസന്‍ മില്ലര്‍ പറഞ്ഞിരുന്നു.

The post ഔദ്യോഗിക വെബ്സൈറ്റുമായി ഡോണാള്‍ഡ് ട്രംപ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3czF8Mr
via IFTTT

No comments