Recent Posts

Breaking News

Latest News

കൊച്ചി : അറബിക്കടലിനു തെക്കും പടിഞ്ഞാറും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ദ്വീപ്‌ സമൂഹത്തിനടുത്തുമായി ഇരട്ട ന്യൂനമര്‍ദം രൂപമെടുക്കുന്നതായി കാലാവസ്‌ഥാ ഗവേഷകര്‍.
ഇന്നും നാളെയും തിരുവനന്തപുരത്തിന്റെ തെക്കന്‍ മേഖലകളില്‍ ശക്‌തമായ കാറ്റുണ്ടായേക്കും.

കേരളമൊട്ടാകെ പരക്കെ മഴയ്‌ക്കും സാധ്യത.തിരുവനന്തപുരത്തിന്റെ തെക്കു പടിഞ്ഞാറായി കരയില്‍നിന്ന്‌ 500 കിലോമീറ്റര്‍ അകലെയാണ്‌ ന്യൂനമര്‍ദം. ഇത്‌ മാലദ്വീപ്‌ സമൂഹത്തിലേക്കു ദിശ മാറി ദുര്‍ബലമാകുമെന്നാണ്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്‌ഥാ ഗവേഷണകേന്ദ്രം അറിയിക്കുന്നത്‌. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ഇന്ത്യയെ ബാധിക്കില്ല.

The post ഇരട്ട ന്യൂനമര്‍ദം, സംസ്ഥാനത്ത് പരക്കെ മഴയ്‌ക്കു സാധ്യത first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ryyz17
via IFTTT

No comments