Recent Posts

Breaking News

Latest News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അമേരിക്കന്‍ കമ്പനിയായ ഇ എം സി സി നല്‍കിയ അപേക്ഷ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രണ്ടുതവണയാണ് കണ്ടത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖകളാണ് പുറത്തുവന്നത്.

2019 ഒക്ടോബറിലാണ് അപേക്ഷ ആദ്യമായി മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, മന്ത്രി എന്താണ് ഫയലില്‍ എഴുതിയയെന്ന് വ്യക്തമല്ല. ഇതിന് ശേഷമാണ് ഫയല്‍ നിക്ഷേപക സംഗമത്തിനയക്കുന്നത്.

ന്യൂയോര്‍ക്കില്‍ മന്ത്രി മേഴ്‌സികുട്ടിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പദ്ധതി സമര്‍പ്പിച്ചതെന്നാണ് ഇ എം സി സി അധികൃതര്‍ പറയുന്നത്. ഇ-ഫയല്‍ രേഖകള്‍ പ്രകാരം 2019 ഓഗസ്റ്റ് 9നാണ് ഫിഷറീസ് വകുപ്പിന്റെ അപേക്ഷയില്‍ നടപടികള്‍ ആരംഭിക്കുന്നത്.

2019 ഒക്ടോബര്‍ 19നാണ് അന്നത്തെ ഫിഷറീസ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ മന്ത്രിക്ക് ഫയല്‍ ആദ്യം കൈമാറുന്നത്. ആ മാസം 21ന് മന്ത്രി ഫയല്‍ സെക്രട്ടറിക്ക് തിരികെ നല്‍കി. മന്ത്രിക്ക് ഫയല്‍ കൈമാറുന്നത് മുമ്ബാണ് അമേരിക്കന്‍ കമ്ബനിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കുന്നത്.

അടുത്ത മാസം ഒന്നിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും മന്ത്രിക്ക് ഫയല്‍ കൈമാറുന്നുണ്ട്. 18ന് മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഫയല്‍ തിരികെ നല്‍കി. രണ്ടു പ്രാവശ്യവും മന്ത്രി അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എന്താണെന്ന് വ്യക്തമല്ല.

കേന്ദ്രത്തില്‍ നിന്ന് കമ്പനിയെക്കുറിച്ച് ലഭിച്ച അഭിപ്രായം പ്രിന്‍സിപ്പല്‍ സെക്രട്ടറി മന്ത്രിയെ അറിയിച്ചിരുന്നോ, വിശ്വസ്യതയില്ലാത്ത സ്ഥാപനമെന്ന കേന്ദ്രത്തിന്റെ മറുപടിയില്‍ മന്ത്രി എന്ത് അഭിപ്രായം രേഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. ഇ എം സി സി തട്ടിപ്പ് കമ്ബനിയാണെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്.

വന്‍ വിവാദമായതോടെ ദിവസങ്ങള്‍ക്ക് മുമ്ബാണ് സംസ്ഥാന സര്‍ക്കാര്‍ ഇ എം സി സിയുമായുളള കരാര്‍ റദ്ദാക്കിയത്. കമ്പനിക്ക് ഭൂമി നല്‍കാനുളള കരാറും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

The post ആഴക്കടല്‍ മത്സ്യബന്ധന വിവാദം: എല്ലാം മന്ത്രി അറിഞ്ഞിരുന്നു, ഇ എം സി സിയുടെ അപേക്ഷ മേഴ്‌സിക്കുട്ടിയമ്മയുടെ മുന്നിലെത്തിയത് രണ്ടു തവണയെന്ന് സര്‍ക്കാര്‍ രേഖ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3sAr4HK
via IFTTT

No comments