Recent Posts

Breaking News

Latest News


കൊച്ചി: ഇ.ശ്രീധരന്‍ തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തില്‍ അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ വേദിയില്‍ എത്തിയാണ് മെട്രോമാന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്നാണ് ഇ ശ്രീധരന്‍ വിശേഷിപ്പിച്ചത്.

18 മാസം കൊണ്ട് കഴിയേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീര്‍ത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു ശ്രീധരന്റെ വാക്കുകള്‍.

എന്നാല്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ശ്രീധരന്‍ തന്നെയാണ്. ബിജെപിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന ആര്‍ എസ് എസ് ഇടപെട്ടുകഴിഞ്ഞാല്‍ അദ്ദേഹം മത്സരിക്കാന്‍ തയ്യാറാകുമെന്നാണ് സൂചന.

അതേസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി എംപി എന്നിവര്‍ മത്സരിക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവില്‍ അനുകൂലമാണെന്നും, അവസരം പാഴക്കരുതെന്നും പ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായമുണ്ട്. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും, സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലും നിന്നാല്‍ വിജയം കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

The post തൃപ്പൂണിത്തുറയില്‍ നിന്നാല്‍ ഇ ശ്രീധരന്‍ ജയിക്കാന്‍ സാദ്ധ്യത first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kt8Cy7
via IFTTT

No comments