Recent Posts

Breaking News

Latest News

കോട്ടയം: തന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ല. യുഡിഎഫ് നേതാക്കള്‍ വഞ്ചകന്‍മാരാണ്. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് ജോര്‍ജ് പറഞ്ഞു.

ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നും ജോര്‍ജ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി ചര്‍ച്ച നടത്തുകയാണ്. തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

The post ‘യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ല, ഉമ്മന്‍ ചാണ്ടിയാണ് പാരയായത്’: പി.സി. ജോര്‍ജ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/308MxM1
via IFTTT

No comments