Recent Posts

Breaking News

Latest News

തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കുലോറിയാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്തു താഴേക്ക് പതിച്ചു. ലോറിയിലുണ്ടായിരുന്ന മറ്റൊരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ ഏറെ നേരം കുടുങ്ങി.

ലോറി ജീവനക്കാര്‍ തമിഴ്‌നാട് സ്വദേശികളാണ്. തൃശൂരില്‍ നിന്നെത്തിയ അഗ്‌നി സുരക്ഷാസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

The post കുതിരാന്‍ ദേശീയപാതയില്‍ ചരക്കു ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2Ph6iyF
via IFTTT

No comments