Recent Posts

Breaking News

Latest News

ആലപ്പുഴ മാന്നാറില്‍ സ്വര്‍ണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. കേസിന് പിന്നിലെ സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. അതേസമയം ബിന്ദുവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഴുവന്‍ പ്രതികളും പിടിയിലായി.

മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ വന്‍ സ്വര്‍ണക്കടത്ത് സംഘമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കസ്റ്റംസിന് പുറമെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം തുടങ്ങും. ദുബൈയിലുള്ള മുഹമ്മദ് ഹനീഫയാണ് സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനി. ഹനീഫയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്വര്‍ണക്കടത്ത്. ധാരണ പ്രകാരം കൊടുവള്ളി സ്വദേശി രാജേഷ് പ്രഭാകറിനെ സ്വര്‍ണം ഏല്‍പ്പിക്കേണ്ടതായിരുന്നു.

എന്നാല്‍ സ്വര്‍ണം കൈമാറാതായതോടെ രാജേഷും, തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശികളായ ശിവപ്രസാദ്, സുബീര്‍ എന്നിവര്‍ ബിന്ദുവും ഭര്‍ത്താവ് ബിനോയിയുമായി ചര്‍ച്ചകള്‍ നടത്തി.

എന്നാല്‍ സ്വര്‍ണം മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചുവെന്ന് ബിന്ദു ആവര്‍ത്തിച്ചതോടെ എറണാകുളം പറവൂര്‍ സ്വദേശിയായ അന്‍ഷാദും കൂടി ചേര്‍ന്ന് ബിന്ദുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

കേസിലെ 5 പ്രതികളും പോലീസ് പിടിയിലായി. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. മലപ്പുറം പൊന്നാനി സ്വദേശി ഫഹദായിരുന്നു രാജഷിനൊപ്പം ചേര്‍ന്ന് ആസൂത്രണത്തില്‍ മുഖ്യപങ്ക് വഹിച്ചത്. ഇയാള്‍ക്കും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ട്.

ദുബൈയില്‍ നിന്ന് പേസ്റ്റ് രൂപത്തിലാക്കി ബല്‍റ്റായി ധരിച്ച് ബിന്ദു കടത്തിക്കൊണ്ട് വന്ന സ്വര്‍ണം എവിടെ എന്നതിനെ സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ബിന്ദു ഇപ്പോള്‍ ചികിത്സയിലാണ്.

The post സ്വര്‍ണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ കേസ് ഇഡി അന്വേഷിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3dSclnE
via IFTTT

No comments