Recent Posts

Breaking News

Latest News

ബിഹാര്‍: ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ തീയിലെറിഞ്ഞ് യുവാവിന്റെ ക്രൂരത. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലാക്കി.

ബൊക്കാഹന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമം നടന്നത്. കുഞ്ഞുമായി വീട്ടുമുറ്റത്തു തീ കാഞ്ഞിരുന്ന യുവതിയെ യുവാവ് ഉപദ്രവിക്കാന്‍ തുടങ്ങി. പ്രതിഷേധിച്ചതില്‍ കലികയറിയ യുവാവ് കുഞ്ഞിനെ തട്ടിപ്പറിച്ചു തീയിലെറിയുകയായിരുന്നു.

ലോക്കല്‍ പൊലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ടിനു പരാതി നല്‍കിയ ശേഷമാണു കേസെടുത്തതെന്നും യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു.

The post ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ യുവാവ് തീയിലെറിഞ്ഞു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3r9D56p
via IFTTT

No comments