Recent Posts

Breaking News

Latest News

യു.കെയില്‍ നിന്നെത്തി ട്രെയിനില്‍ ആന്ധ്രപ്രദേശിലേക്ക് പോയ 50കാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചുവെന്ന് കണ്ടെത്തല്‍. ഡിസംബര്‍ 21നാണ് ഇവര്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഡിസംബര്‍ 24ന് ആന്ധ്രയിലേക്ക് ട്രെയിനില്‍ യാത്ര തിരിച്ചു. ഇതിനിടെ നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു.
ഇവരെ ഫോണിലൂടെ ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതര്‍ ഇവര്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചു. പിന്നീട് സ്ത്രീയേയും മകനേയും വിശാഖപട്ടണത്തേക്കുള്ള ട്രെയിനില്‍ കണ്ടെത്തുകയായിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കി.
യു.കെയില്‍ നിന്നെത്തിയ 11 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാളില്‍ മാത്രമാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

The post യു.കെയില്‍ നിന്നെത്തി ട്രെയിനില്‍ ആന്ധ്രപ്രദേശിലേക്ക് പോയ 50കാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2WXk7CO
via IFTTT

No comments