Recent Posts

Breaking News

Latest News

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഇളവ്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്റ്റേജ് ഷോകള്‍ നടത്താം. മലയാള സിനിമ പിന്നണി ഗായകരുടെ സംഘടനയായ സമം, മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

സംഗീതം , നാടകം, മിമിക്രി, ക്ഷേത്ര കലകള്‍ എന്നിവ അവതരിപ്പിക്കുന്ന കലാകാരന്‍മാരുടെ വയറ്റത്തടിക്കുന്ന പരിപാടിയാണിതെന്നു രൂക്ഷ വിമർശനം ഉയർന്നിരുന്നു.

#കലാകാരൻമാർക്ക്ഒപ്പം #savestageartist ദേവസ്വം ബോർഡ് സർക്കുലർ വന്നു അടുത്ത വർഷവും അമ്പലങ്ങളിൽ കലാപരിപാടികൾ പാടില്ല അത്രെ…

Posted by Kutty Akhil on Sunday, 27 December 2020

തുടരെ കലാകാരന്‍മാരുടെ പ്രശ്നത്തില്‍ ഉചിതമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ചാണ് ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ ഭേദഗതി വരുത്തിയത്.

ഡിസംബര്‍ മുതല്‍ മെയ് മാസം വരെയാണ് കേരളത്തില്‍ ക്ഷേത്ര ഉത്സവ സീസണായി കണക്കാക്കുന്നത്. തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിൽ 1250 ക്ഷേത്രങ്ങളാണുള്ളത്.

The post ക്ഷേത്രോത്സവങ്ങളിലെ സ്റ്റേജ് ഷോ : തീരുമാനത്തിൽ ഇളവുമായി ദേവസ്വം ബോര്‍ഡ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pBCqKm
via IFTTT

No comments