Recent Posts

Breaking News

Latest News

കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഇന്ന് ന് നടക്കും. ജനുവരി ഒന്നിനാണ് വോട്ടെണ്ണല്‍. ഏഴ് സംഘടനകളാണ് മത്സരത്തിനുള്ളത്. ഹിതപരിശോധനക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ റീജിയണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ ഡി.സുരേഷ് കുമാര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയിലെ സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളാണ് സമ്മതിദായകരായിട്ടുള്ളത്. സംസ്ഥാനത്താകെ 100 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഡിപ്പോയും ഓരോ ബൂത്താണ്. ജീവനക്കാര്‍ക്ക് അതാത് ഡിപ്പോയില്‍ വോട്ട് ചെയ്യാം. രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പിനായി 300 ജീവനക്കാരെയാണ് നിയമിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍മാരാണ് ഓരോ ജില്ലയുടെയും സഹവരണാധികാരികള്‍. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്.

The post കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഇന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2L6n5lK
via IFTTT

No comments