Recent Posts

Breaking News

Latest News

രാഹുലിനു സ്ഥിരതയില്ലെന്ന ശരത് പവാറിന്റെ പ്രസ്താവനയുടെ സാഹചര്യത്തില്‍ എന്‍.സി.പി കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു. മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യസര്‍ക്കാരിലും ഇതിന്റെ ഭാഗമായ വാക്‌പോര് പരസ്യമായി. മമത, അരവിന്ദ് കെജരിവാള്‍, ചന്ദ്രശേഖര്‍ റാവു ഉള്‍പ്പടെയുള്ള നേതാക്കളുമായും അവരുടെ പാര്‍ട്ടിയുമായും സഹകരിയ്ക്കാനുള്ള തിരുമാനത്തെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് അവകാശമില്ലെന്ന് എന്‍.സി.പി പ്രതികരിച്ചു.

രാഹുലിന് സ്ഥിരതയില്ലെന്ന് ശരത് പവാര്‍ നടത്തിയ പ്രസ്താവനയ്ക്ക് ശേഷം ആണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത മൂര്‍ച്ചിച്ചത്. ഡല്‍ഹിയില്‍ എത്തി എന്നറിയിച്ചിട്ടും സുഖം ഇല്ല എന്ന അറിയിച്ച് ശരത് പവാറുമായുള്ള കൂടിക്കഴ്ചയില്‍ നിന്ന് സോണിയാ ഗാന്ധി ഒഴിവായി. രാഹുലിന് സ്ഥിരതയില്ലെന്ന പവാറിന്റെ പ്രസ്താവന പിന്‍വലിയ്ക്കാന്‍ തയ്യാറാകാതിരുന്ന എന്‍.സി.പി അത് ഒരു ഉപദേശമായി കണ്ടാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചതും കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചു. ഇതിന് തുടര്‍ച്ചയായാണ് യു.പി.എ ഘടക കക്ഷികളുടെ യോഗം വിളിയ്ക്കാനും മമതയും അരവിന്ദ് കെജരിവാളും ചന്ദ്രശേഖര്‍ റാവുവും അടക്കമുള്ളവരെ ഉള്‍പ്പെടുത്തി പ്രതിപക്ഷനിര ശക്തമാക്കാനും ഉള്ള പവാറിന്റെ ശ്രമം.

കോണ്‍ഗ്രസ്എന്‍.സി.പി വാക്‌പോരായി മാറിക്കഴിഞ്ഞു. എന്‍.സി.പിയെ പിന്തുണച്ച ശിവസേനയെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ശിവസേന ധൈര്യം കാണിക്കരുതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട് പറഞ്ഞു.

The post രാഹുലിന് ഭരിക്കാനുള്ള സ്ഥിരതയില്ലെന്ന പവാറിന്റെ പ്രസ്താവന ; എന്‍സിപി കോണ്‍ഗ്രസ് പോര് രൂക്ഷം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/34Vahpp
via IFTTT

No comments