Recent Posts

Breaking News

Latest News

മഹാരാജാസിന്റെ മണ്ണില്‍ കുത്തേറ്റ് മരിച്ച രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുളള സ്മാരകം നാടിന് സമര്‍പ്പിച്ചു. എറണാകുളം കലൂരില്‍ നിര്‍മ്മിച്ച അഭിമന്യു സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഓര്‍മ്മകള്‍ ഇനി എന്നും എറണാകുളത്ത് ഉണ്ടാവും. കൊച്ചി കലൂരില്‍ അഭിമന്യുവിന്റെ പേരില്‍ സ്റ്റഡി സെന്റര്‍ സ്ഥാപിച്ചു. അഭിമന്യു സ്മാരക ശിലാഫലകവും മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു
മകന്റെ പേരില്‍ പണികഴിപ്പിച്ച സ്മാരക മന്ദിരം കാണാന്‍ അഭിമന്യുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും വട്ടവടയില്‍ നിന്നും എത്തിയിരുന്നു. കണ്ണീരോടെയായിരുന്നു അവര്‍ ചടങ്ങില്‍ പങ്കെടുത്തത്. അഭിമന്യുവിന്റെ പേരില്‍ സ്മാരകം നിര്‍മ്മിച്ചതില്‍ സന്തോഷമുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് കലൂരില്‍ ആറര സെന്റ് ഭൂമിയില്‍ പഠനത്തിനും തൊ!ഴില്‍ പരിശീലനത്തിനുമുളള കേന്ദ്രമായി അഭിമന്യു സ്മാരക മന്ദിരം നിര്‍മ്മിച്ചത്.

The post അഭിമന്യുവിന്റെ പേരിലുളള സ്മാരകം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/390nxur
via IFTTT

No comments