Recent Posts

Breaking News

Latest News

തിരുവനന്തപുരം : സംസ്ഥാന പൊലീസും സൈബര്‍ ഡോമും കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ പിടിയിലായത് 41 പേരാണ്. കണ്ണൂരിൽ നിന്നാണ് എറ്റവും കൂടുതൽ പേർ പിടിയിലായത്.6 പേരാണ് കണ്ണൂരില്‍ നിന്നും അറസ്റ്റിലായത്

പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും 4 പേരെ വീതം അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ റെയിഡും, കേസുകളും റജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തത് 49 എണ്ണം. രണ്ടാമത് മലപ്പുറമാണ് 48. സിആര്‍പിസി 102, പോക്സോ അടക്കം 67 ബി ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

കേരളത്തിലെമ്പാടുമായി 464 സ്ഥലങ്ങളിലായിരുന്നു റെയ്‍ഡ്. ഇവയിലെല്ലാമായി 339 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്തവരെ കണ്ടെത്തി, അവരുടെ ഫോണുകളും പിടിച്ചെടുക്കും.

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നടന്ന റെയ്‍ഡുകളിൽ ആകെ 525 കേസുകളാണ് റജിസ്റ്റർ ചെയ്തത്. രണ്ട് വർഷത്തിനിടെ 428 പേരെ അറസ്റ്റ് ചെയ്തു.

നിലവിലെ നിയമപ്രകാരം കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

The post ഓപ്പറേഷന്‍ പി ഹണ്ട് ; ഏറ്റവും കൂടുതൽ പേർ പിടിയിലായത് കണ്ണൂരിൽ നിന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2Jw5dQW
via IFTTT

No comments