Recent Posts

Breaking News

Latest News

തിരുവനന്തപുരം : സംസ്ഥാന പൊലീസും സൈബര്‍ ഡോമും കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ നടത്തിയ റെയ്ഡില്‍ പിടിയിലായത് 41 പേരാണ്. കണ്ണൂരിൽ നിന്നാണ് എറ്റവും കൂടുതൽ പേർ പിടിയിലായത്.6 പേരാണ് കണ്ണൂരില്‍ നിന്നും അറസ്റ്റിലായത്

കേരളത്തിലെമ്പാടുമായി 464 സ്ഥലങ്ങളിലായിരുന്നു റെയ്‍ഡ്. ഇവയിലെല്ലാമായി 339 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്തവരെ കണ്ടെത്തി, അവരുടെ ഫോണുകളും പിടിച്ചെടുക്കും.

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നടന്ന റെയ്‍ഡുകളിൽ ആകെ 525 കേസുകളാണ് റജിസ്റ്റർ ചെയ്തത്. രണ്ട് വർഷത്തിനിടെ 428 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഐടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ടയിൽ
നവഡോക്ടർ അടക്കമുള്ളവർ അറസ്റ്റിലായി. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് റെയ്ഡുകൾ നടന്നത്.

ഓപ്പറേഷന്‌ പി ഹണ്ടിൽ കൂടുതൽ പേർ വരും ദിവസങ്ങളിൽ കുടുങ്ങുമെ ന്നും ഇതിനായി വലവിരിച്ചുകഴിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി രഹസ്യഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകൾ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.

നിലവിലെ നിയമപ്രകാരം കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്.

The post ഓപ്പറേഷന്‍ പി ഹണ്ട് ; ഇത്തരക്കാരെ കുടുക്കാൻ വല വിരിച്ച് പൊലീസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3o3A4n5
via IFTTT

No comments