Latest News
ലക്നൗ : ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന വിവാദ മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സിനെതിരേ രൂക്ഷ വിമർശനവുമായി മുതിർന്ന ഐഎഎസ് ഓഫീസർമാർ.
വിദ്വേഷ-വിഭജന-വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി യുപി മാറിയെന്ന് ചൂണ്ടിക്കാട്ടി 104 മുൻ ഐഎഎസ് ഓഫീസർമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.
മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ തുടങ്ങിയവരും ഓര്‍ഡിനന്‍സിനെതിരേ വിയോജിപ്പ് അറിയിച്ചു.
മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയക്കാരും സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയെക്കുറിച്ച് സ്വയം ബോധവാന്മാരാവണമെന്നും അതിനെ ഉയര്‍ത്തിപ്പിടിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സ്വതന്ത്രരാജ്യമായ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്ക്ക് നേരെയുള്ള അതിക്രമമാണിതെന്നും ഐഎഎസ് ഓഫീസർമാർ ചൂണ്ടിക്കാട്ടി.
The post ‘ലൗ ജിഹാദ് നിയമം’: യുപി മുഖ്യമന്ത്രിക്ക് 104 മുൻ ഐഎഎസ് ഓഫീസർമാരുടെ കത്ത് first appeared on Keralaonlinenews.from Keralaonlinenews https://ift.tt/3aRPUgR
via IFTTT
No comments