Recent Posts

Breaking News

Latest News

പാലാരിവട്ടം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ മൊഴിയില്‍ തൃപ്തിയില്ലാതെ വിജിലന്‍സ്. ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം ചോദിച്ച് വിജിലന്‍സ് കോടതിയെ സമീപിച്ചേക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇന്നലെ ചോദ്യം ചെയ്‌തെങ്കിലും മുമ്പ് പറഞ്ഞ കാര്യങ്ങളല്ലാതെ കൂടുതലൊന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിട്ടില്ലെന്നാണ് വിവരം.

ഇബ്രാഹിംകുഞ്ഞ് ചികിത്സയിലിരിക്കുന്ന സ്വകാര്യ ആശുപത്രിയിലെത്തി ഇന്നലെയാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. എന്നാല്‍ കോടതി മുന്നോട്ട് വെച്ച ഉപാധികള്‍ കാരണം നാല് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് സാധിച്ചത്. സമയകുറവ് കണക്കിലെടുത്ത് നേരത്തെ തന്നെ ചോദ്യാവലിയും തയ്യാറാക്കിയിരുന്നു. എന്നാല്‍ മുമ്പ് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും തന്നെ വിജിലന്‍സിന് ഇബ്രാഹിം കുഞ്ഞ് മൊഴി നല്കിയിട്ടില്ലെന്നാണ് വിവരം.

The post ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടും first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3lnCbjl
via IFTTT

No comments