Recent Posts

Breaking News

Latest News

കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരായ ദില്ലി ചലോ മാര്‍ച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചര്‍ച്ചക്ക് വിളിച്ചാല്‍ മാത്രമേ പോകുവെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും കൂടിയാലോചന നടത്തി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും കര്‍ഷക സംഘടന നേതാക്കള്‍ ഇത് വരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ചര്‍ച്ചക്ക് വിളിക്കുന്നതിനിടയിലും പ്രധാനമന്ത്രി തന്നെ നിയമം പിന്‍വലിക്കില്ലെന്ന് ഉറച്ചു നില്‍ക്കുന്നതില്‍ കര്‍ഷക സംഘടനകള്‍ക്ക് അതൃപ്തിയുണ്ട്.

സമരം വേഗം തീര്‍പ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റോഡുകള്‍ ഉപരോധിക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ ഒത്തു തീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് ചരക്ക് വാഹനങ്ങള്‍,ടാക്‌സികള്‍ ഉള്‍പ്പെടെ ഒരു വാഹനവും കടത്തിവിടില്ല. കര്‍ഷക സമരം തുടരുന്നത് ഡല്‍ഹിയിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും തടസപ്പെടുമെന്ന ആശങ്ക കേന്ദ്ര സര്‍ക്കാരിനുണ്ട്.

The post കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ഇന്ന് first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3lpCudw
via IFTTT

No comments