Recent Posts

Breaking News

Latest News

മധ്യപ്രദേശില്‍ ലവ് ജിഹാദ് നിയമമനുസരിച്ച് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യുവാവിന്റെ കുടുംബം തന്നെ പീഡിപ്പിക്കുകയാണെന്നും ഇസ്‌ലാം സംസ്‌കാരം തന്നില്‍ അടിച്ചേല്‍പ്പിക്കുകയുമാണെന്ന യുവതിയുടെ പരാതിയിന്‍ മേലാണ് അറസ്റ്റ്.
ഹിന്ദുമതവിശ്വാസിയായ യുവതി 2018ലാണ് ഇര്‍ഷാദ് ഖാന്‍ എന്ന യുവാവിനെ വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹം ബലപ്രയോഗത്തിലൂടെയായിരുന്നുവെന്നും തന്നെ ഇര്‍ഷാദ് പീഡിപ്പിക്കുന്നുെ
അദ്ദേഹത്തിന്റെ മത സംസ്‌കാരം പഠിക്കാനും, അറബി ഭാഷ പഠിക്കാനും എന്നെ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി ഇര്‍ഷാദ് നിരന്തരം പീഡിപ്പിക്കുമായിരുന്നു. പീഡനം സഹിക്കാനാവാതെയാണ് മാതാപിതാക്കളുടെ അടുത്തേക്ക് പോയത്, യുവതി പറഞ്ഞു.ഇക്കഴിഞ്ഞ ശനിയാഴ്ച യുവതി തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോകുകയായിരുന്നു
സംസ്ഥാനത്തെ നിലവിലുള്ള മത സ്വാതന്ത്ര്യ നിയമമായ മധ്യപ്രദേശ് സ്വാതന്ത്ര്യ ബില്‍ 2020 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

The post മധ്യപ്രദേശില്‍ ലവ് ജിഹാദ് നിയമമനുസരിച്ച് മുസ്‌ലിം യുവാവിനെ അറസ്റ്റ് ചെയ്തു first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/2Jx5Qt2
via IFTTT

No comments