Recent Posts

Breaking News

Latest News

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മുമായി ഒരു ബന്ധവുമില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി. ഹൈദരാബാദില്‍ ഉവൈസിയുടെ പാര്‍ട്ടിയെ ലീഗ് പിന്തുണയ്ക്കുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.പി.എയ്ക്കകത്തല്ലാതെ ആരുമായും സഹകരണത്തിന് തീരുമാനിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉവൈസി പലയിടത്തും ബി.ജെ.പിക്ക് സഹായകരമാകുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മുസ്‌ലിം ലീഗ് വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

The post യു.പി.എക്കകത്തല്ലാതെ ആരെയും പിന്തുണയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3qhLQM8
via IFTTT

No comments