Recent Posts

Breaking News

Latest News

പേരിലെ സാമുദായിക വാല് മുറിച്ചിട്ട് മതേതരത്വം സംസാരിച്ചാല്‍ മതി എന്ന് നിര്‍ബന്ധം പിടിച്ചിരുന്ന ഇടതുമുന്നണി അനുഭാവികളെ വിമര്‍ശിച്ച് അഭിഭാഷകയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ വീണ എസ് നായര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഗായത്രി ബാബു തന്റെ പെര് മാറ്റി ഗായത്രി എസ് നായര്‍ എന്നാക്കി മാറ്റിയത് വാര്‍ത്തയായിരുന്നു, ഈ സാഹചര്യത്തിലാണ് വീണയുടെ വിമര്‍ശനം.

അഡ്വ വീണ എസ് നായരുടെ ഫേസ്ബുക്ക് കുറിപ്പ്:

സഖാക്കള്‍ എന്റെ എല്ലാ പോസ്റ്റുകളുടെയും താഴെ എഴുതുന്ന ഒരു ക്യാപ്‌സ്യൂളുണ്ട്.

‘ആദ്യം പോയി പേരിന്റെ വാല് മുറിച്ചിട്ട് വാ.. എന്നിട്ട് നമുക്ക് മതേതരത്വം സംസാരിക്കാം’.

പേരിലല്ല, ചിന്തയിലാണ് ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇ എം എസ് നമ്പൂതിരിപ്പാടിനോടും, എസ് രാമചന്ദ്രന്‍ പിള്ളയോടും എനിക്ക് ബഹുമാനമേയുള്ളു ??

N. B : ഇനി ഏതെങ്കിലും സഖാവിനു എന്റെ പേര് മാറ്റണമെന്ന് തോന്നിയാല്‍ നാല് വോട്ടിനുവേണ്ടി മാറുന്ന ഈ പോസ്റ്ററുകള്‍ ഒന്ന് വായിച്ചു നോക്കണമെന്ന് അപേക്ഷിക്കുന്നു.

The post 'വാല് മുറിച്ചിട്ട് വാ എന്നു പറയുന്നവര്‍ വോട്ടിനുവേണ്ടി മാറുന്ന ഈ പോസ്റ്ററുകള്‍ ഒന്ന് വായിക്കൂ' ; അഡ്വ വീണ നായര്‍ first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/37lN68m
via IFTTT

No comments