Recent Posts

Breaking News

Latest News

സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ലെന്ന കാരണത്താല്‍ മധ്യപ്രദേശില്‍ ദളിത് വയോധികനെ അടിച്ചുകൊന്നു. 50കാരനായ ലാല്‍ജി റാം അഹിര്‍വാര്‍ എന്നയാളെയാണ് യാഷ് യാദവ്, അങ്കേഷ് യാദവ് എന്ന രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നത്. മധ്യപ്രദേശിലെ കാരോഡ് ഗ്രാമത്തിലാണ് സംഭവം.

പാടത്ത് വിശ്രമിക്കുകയായിരുന്ന ലാല്‍ജിയോട് യുവാക്കള്‍ സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി ആവശ്യപ്പെട്ടു. എന്നാല്‍, ഇയാള്‍ തീപ്പെട്ടി നല്‍കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇവര്‍ക്കിടയില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും യുവാക്കള്‍ ചേര്‍ന്ന് ഇയാളെ അടിച്ചുകൊല്ലുകയുമായിരുന്നു. വടി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ലാല്‍ജിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് അയാള്‍ മരണപ്പെടുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്തു എന്ന് പൊലീസ് അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 8.25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

The post സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ലെന്ന കാരണത്താല്‍ ദളിത് വയോധികനെ അടിച്ചുകൊന്നു first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/3fQ19Ha
via IFTTT

No comments